ചാറ്റ് ജിപിടി നിരോധിച്ച് യുഎസിലെയും ഇന്ത്യയിലെയും സർവകലാശാലകൾ

അമിതമായാൽ അമൃതും വിഷം. ലോകം ഇനി എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഭരിക്കുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാൽ ഒരുപാട് സൗകര്യങ്ങളായാൽ ചാറ്റ്ജിപിടിയെയും അധികം വാഴിക്കാൻ സാധിക്കില്ല. ലോകമെമ്പാടും ലഭ്യമായ ഒരു സൗജന്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഏത് വിഷയത്തിലും വിശദമായതും ആഴത്തിലുള്ളതും ആകർഷകവുമായ പ്രതികരണങ്ങൾ ലഭിക്കുന്നു എന്നതിനാൽ ഈ ചാറ്റ്ബോട്ട് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ചാറ്റ്ബോട്ട് ഉപയോഗിച്ച് അപ്ലിക്കേഷൻ വരെ നിർമ്മിക്കാൻ കഴിയുമെന്നതിനാൽ ഇത് പല അപ്ലിക്കേഷൻ ഡവലപ്പർമാർക്കും വളരെയധികം സഹായകരമാണ്. എന്നാൽ എംബിഎ പരീക്ഷകൾ, യുഎസ് നിയമ പരീക്ഷകൾ, മെഡിക്കൽ ലൈസൻസിങ് പരീക്ഷകൾ എന്നിവയിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പല സർവകലാശാലകളും തങ്ങളുടെ വിദ്യാർത്ഥികൾ അവരുടെ പഠനത്തിനും അസൈൻമെന്‍റുകൾക്കുമായി ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ തുടങ്ങി. ചാറ്റ്ബോട്ടിന്‍റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തടയുന്നതിനായി, ഇന്ത്യ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ പല സർവകലാശാലകളും ഇപ്പോൾ ചാറ്റ്ജിപിടി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Jan 31, 2023 - 08:00
 0

What's Your Reaction?

like

dislike

love

funny

angry

sad

wow