മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നും കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുളള മുതലകളുടെ മമ്മികൾ!
മരണപ്പെട്ട മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ കാലങ്ങളോളം സംരക്ഷിക്കുന്നതിനായി സൂക്ഷിച്ച മമ്മികൾ എക്കാലത്തെയും ആകർഷണ കേന്ദ്രങ്ങളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹങ്ങളാണ് മമ്മികളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്നോ മരിച്ച രാജാക്കൻമാർ, രാജ്ഞികൾ, പ്രമുഖ ഉദ്യോഗസ്ഥർ, അപൂർവ മൃഗങ്ങൾ എന്നിവരുടെ മൃതദേഹങ്ങൾ പല കാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മുതലകളുടെ മമ്മികളാണ് കഴിഞ്ഞ ദിവസം ഈജിപ്തിൽ നിന്നും കണ്ടെത്തിയത്. ഈജിപ്തിലെ ഖുബ്ബത്ത് അൽ ഹവ ശ്മശാനത്തിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിലാണ് മുതലകളുടെ മമ്മികൾ കണ്ടെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യക്കൂമ്പാരം നീക്കം ചെയ്തപ്പോൾ അതിനടിയിലാണ് പഴയ ശവകുടീരങ്ങൾ കണ്ടെത്തിയത്. കണ്ടെത്തലിന്‍റെ വിശദാംശങ്ങൾ പിഎൽഒഎസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ചു. ബി.സി 330 മുതൽ എ.ഡി 1453 വരെ ഭരിച്ചിരുന്ന ബെസാന്‍റിയൻ സാമ്രാജ്യത്തിന്‍റെ കാലഘട്ടത്തിലെ മാലിന്യക്കൂമ്പാരങ്ങൾ ആരും നീക്കം ചെയ്യാതെ കിടന്നിരുന്നു. ഇതിനു താഴെയാണ് പുരാവസ്തു ഗവേഷകർ ഏഴ് പുരാതന ചെറു ശവകുടീരങ്ങൾ കണ്ടെത്തിയത്. അതിന്‍റെ മൂടി തുറന്നപ്പോൾ, 10 മുതലകളുടെ മമ്മികൾ അടങ്ങിയ പേടകങ്ങൾ കണ്ടെത്തി. അഞ്ച് മുതലകളുടെ ശരീരങ്ങള്‍ മുഴുവനായും അതിലുണ്ടായിരുന്നു. അഞ്ച് മുതലകളുടെ തലകളും വേറെ ഉണ്ടായിരുന്നു.

What's Your Reaction?