ഖത്തർ ലോകകപ്പ്; ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ്, ഫൈനൽ കണ്ടത് 150 കോടി ആളുകൾ

കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിലായി 500 കോടിയിലധികം ആളുകൾ പങ്കെടുത്തു. 150 കോടി ആളുകളാണ് ഫൈനൽ ടെലിവിഷനിലൂടെ കണ്ടത്. ഫിഫയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുണ്ടായ ലോകകപ്പാണ് ഇത്. നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരം ആഗോളതലത്തിൽ 55 കോടി ആളുകളും ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള അവസാന മത്സരം 150 കോടി ആളുകളും കണ്ടു. 88,966 പേരാണ് സ്റ്റേഡിയത്തിൽ എത്തിയത്. ലോകകപ്പ് പൂർത്തിയായി ഒരു മാസത്തിന് ശേഷമാണ് ഫിഫ അധികൃതർ കണക്കുകൾ പുറത്തുവിടുന്നത്.

Jan 21, 2023 - 07:51
 0

What's Your Reaction?

like

dislike

love

funny

angry

sad

wow