കിവീസ്, ഓസീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഒടുവില്‍ അവനായി കണ്ണുതുറന്ന് സെലക്ടേഴ്‌സ്, സഞ്ജുവിന് നിരാശ
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കും ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റില്‍ റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷന് വിളിയെത്തി. ഏറെ നാളായി തളയപ്പെട്ട്ു കിടന്നിരുന്ന പൃഥ്വി ഷായ്ക്ക് കിവീസിനെതിരായ ടി20 ടീമില്‍ ഇടംകൊടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെ മടങ്ങി വരവിന് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര വേദിയാകും. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ ഒറ്റ ടീമിലേക്കും പരിഗണിച്ചിട്ടില്ല. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ […]
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കും ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റില്‍ റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷന് വിളിയെത്തി. ഏറെ നാളായി തളയപ്പെട്ട്ു കിടന്നിരുന്ന പൃഥ്വി ഷായ്ക്ക് കിവീസിനെതിരായ ടി20 ടീമില്‍ ഇടംകൊടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെ മടങ്ങി വരവിന് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര വേദിയാകും.
എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ ഒറ്റ ടീമിലേക്കും പരിഗണിച്ചിട്ടില്ല. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ മൂന്നു ടീമുകളിലും ഇടംപിടിച്ചു. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.
ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ്.ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍.അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്, സൂര്യകുമാര്‍ യാദവ്.
What's Your Reaction?