ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാനതല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ജാതി സെൻസസിനെതിരായ ഹർജികളെ 'പബ്ലിസിറ്റി ഇൻ്ററെസ്റ്റ് ലിറ്റിഗേഷൻ' എന്ന് കോടതി പരിഹസിച്ചു. സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ നിർണ്ണയിക്കാൻ ജാതി സെൻസസ് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ബീഹാറിൽ ജാതി സെൻസസ് പ്രക്രിയ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു. 'ഏക് സോച്, ഏക് പ്രയാസ്' എന്ന സംഘടന, ഹിന്ദു സേന, ബീഹാർ സ്വദേശി അഖിലേഷ് കുമാർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വാഗതം ചെയ്തു. ജാതി സെൻസസ് അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്ക് കോടതി വിധി തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

Jan 21, 2023 - 07:53
 0

What's Your Reaction?

like

dislike

love

funny

angry

sad

wow