കേന്ദ്ര നയങ്ങള്ക്കെതിരെ പ്രതിഷേധം; കാസർകോട് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്താൻ സിപിഎം
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിലാണ് ജാഥ. പി.കെ. ബിജുവാണ് ജാഥാ മാനേജർ. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി.തോമസ്, കെ. ടി.ജലീൽ എന്നിവര്‍ ജാഥാംഗങ്ങളാണ്. ആർ.എസ്.എസിന്‍റെ നൂറാം വാർഷികമാകുമ്പോഴേക്ക് ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കണമെന്നാണ് ആർ.എസ്.എസിന്‍റെ അജണ്ട വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് ഒരു മതേതര സമൂഹം കെട്ടിപ്പടുക്കേണ്ടതിന്‍റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നത്. തൽഫലമായി, എല്ലാത്തിൻ്റെയും വില വർദ്ധിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കുകയാണ്. തൊഴിലില്ലായ്മാ നിരക്ക് അഭൂതപൂർവമായ നിരക്കിൽ ഉയരുകയാണ്. പട്ടിണികിടക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ഫലപ്രദമായ ഒരു നിലപാടും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടണം. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ കേന്ദ്ര സർക്കാരിനെതിരെയുള്ള ബദൽ നയങ്ങളായി അവതരിപ്പിക്കുക എന്നതും ജാഥയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്റെ മനോഭാവം തുറന്നുകാട്ടാനാണ് ജാഥ. ജി.എസ്.ടി നഷ്ടപരിഹാരം നൽകാൻ തയ്യാറല്ല, നൽകിയ വരുമാനത്തിലെ കുറവ് ഉൾപ്പെടെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ജാഥയുടെ ലക്ഷ്യമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന് സി.പി.എം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് ജാഥ. പി.കെ. ബിജുവാണ് ജാഥാ മാനേജർ. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി.തോമസ്, കെ. ടി.ജലീൽ എന്നിവര് ജാഥാംഗങ്ങളാണ്. ആർ.എസ്.എസിന്റെ നൂറാം വാർഷികമാകുമ്പോഴേക്ക് ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കണമെന്നാണ് ആർ.എസ്.എസിന്റെ അജണ്ട വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് ഒരു മതേതര സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നത്. തൽഫലമായി, എല്ലാത്തിൻ്റെയും വില വർദ്ധിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുകയാണ്. തൊഴിലില്ലായ്മാ നിരക്ക് അഭൂതപൂർവമായ നിരക്കിൽ ഉയരുകയാണ്. പട്ടിണികിടക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ഫലപ്രദമായ ഒരു നിലപാടും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടണം. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ കേന്ദ്ര സർക്കാരിനെതിരെയുള്ള ബദൽ നയങ്ങളായി അവതരിപ്പിക്കുക എന്നതും ജാഥയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്റെ മനോഭാവം തുറന്നുകാട്ടാനാണ് ജാഥ. ജി.എസ്.ടി നഷ്ടപരിഹാരം നൽകാൻ തയ്യാറല്ല, നൽകിയ വരുമാനത്തിലെ കുറവ് ഉൾപ്പെടെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ജാഥയുടെ ലക്ഷ്യമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
What's Your Reaction?