കൂരാച്ചുണ്ടിൽ തെരുവുനായ്ക്കളുടെ ആക്രമണം: വിദ്യാർത്ഥിക്ക് പരിക്ക്
കൂരാച്ചുണ്ടിൽ സ്കൂളിലേക്ക് പോകുംവഴി തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സെന്‍റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ബ്ലെസിൻ മാത്യുവിനാണ് (13) കൈയ്ക്കും കാലിനും കടിയേറ്റത്. കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. നിലത്തുവീണ ബ്ലെസിനെ രണ്ട് നായ്ക്കൾ കടിച്ചു കീറുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

What's Your Reaction?