ഹര്‍ത്താലിലെ നാശനഷ്ടം; പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെ സ്വത്ത് കണ്ടുകെട്ടി
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ നാശനഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി പി.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ച് മണിക്ക് മുമ്പ് കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ജപ്തി നടപടികൾ വൈകുന്നതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. മുൻകൂർ അറിയിപ്പ് നൽകാതെ ജപ്തി നടപടികളുമായി മുന്നോട്ട് പോകാനാണ് നിർദ്ദേശം. ഹർത്താൽ അക്രമക്കേസിലെ പ്രതികളുടെയും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കൾ റവന്യൂ റിക്കവറി ആക്ടിലെ സെക്ഷൻ 35 പ്രകാരം കണ്ടുകെട്ടി ലേലം ചെയ്യും. ജില്ല തിരിച്ചുള്ള റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നതിന്‍റെ കൃത്യമായ വിശദാംശങ്ങൾ സമർപ്പിക്കണം. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതിന് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നടപടികൾ വൈകിയതിന് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഹർത്താലിലെ അക്രമ സംഭവങ്ങളിൽ നഷ്ടപരിഹാരമായി 5.2 കോടി രൂപ ഈടാക്കണമെന്നും അല്ലാത്തപക്ഷം നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും സെപ്റ്റംബർ 29ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

What's Your Reaction?