കോടതി വിധിയുടെ മറവിൽ സർക്കാർ നടപ്പിലാക്കുന്നത് ന്യൂനപക്ഷ വേട്ട; ആർ.എം.പി.ഐ
വടകര: നിരോധിത മത തീവ്രവാദസംഘടനയായ പോപ്പുലർഫ്രണ്ട് ഹർത്താലിൽ നശിപ്പിക്കപ്പെട്ട പൊതുമുതൽ നഷ്ടപരിഹാരത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജപ്തി നടപടികളെ ന്യൂനപക്ഷ വേട്ടക്കുള്ള ഉപാധിയായി പിണറായി സർക്കാർ മാറ്റുകയാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദ ആക്രമണങ്ങൾ ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. പക്ഷേ വിവേചനപരമായ നടപടിയാണ് പൊലിസ് ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് ഹർത്താൽ അക്രമവുമായി ഒരു ബന്ധവുമില്ലാത്ത മറ്റു രാഷ്ടീയ പാർട്ടികളുടെ പ്രവർത്തകരായ ആളുകളെപ്പോലും മത നാമങ്ങൾ മാത്രം നോക്കി അറസ്റ്റും ജപ്തി നടപടിക ളുമായി പൊലിസ് ഭീകരത സൃഷ്ടിക്കുന്നത് അംഗീക രിക്കാൻ കഴിയില്ല. കോടതി പറഞ്ഞത് നഷ്ടപരിഹാര തുക ഈടാക്കാൻ പ്രതികളുടെ സ്വത്തുകൾ ഏറെറടുക്കണമെന്നാണ്. അതിൽ കവിഞ്ഞ നടപടികൾ ആരുടെ പ്രീണനത്തിന് വേണ്ടിയാണെന്ന് എല്ലാവർക്കുമറിയാവുന്നതാ ണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരത്തിൽ പൊലിസ് സ്റ്റേഷൻ തന്നെ ഒരു വിഭാഗം ആളുകൾതകർത്തപ്പോൾ പൊതുമുതൽ നഷ്ടം തിരിച്ചു പിടിക്കാൻ ഹൈക്കോടതി വിധിനടപ്പിലാക്കാൻ തയാറാകാത്തത് എന്തു കൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.

What's Your Reaction?