മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടി കുട്ടി; ഉപദ്രവിക്കരുതെന്ന് ആംഗ്യം കാട്ടി രോഹിത്
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശേഷം തീരുമാനമെടുക്കാൻ വൈകിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ആരാധകരുടെ ഹൃദയം നിറച്ച ഹിറ്റ്മാന്‍റെ മറ്റൊരു പ്രവൃത്തിക്കും ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. കിവീസ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം പിന്തുടരവെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്സിന്‍റെ പത്താം ഓവറിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്യുന്നതിനിടെ ഒരു കുട്ടി ഗ്രൗണ്ടിലേക്ക് ഓടിക്കയറി രോഹിത് ശർമയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിത സംഭവം കണ്ട് ഞെട്ടിയ രോഹിത് നിലത്തു വീഴാനും സാധ്യതയുണ്ടായിരുന്നു. പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ, കുട്ടിയെ ഉപദ്രവിക്കരുതെന്ന് രോഹിത് ശർമ്മ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന നൽകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. സാഹചര്യം ശാന്തമായി കൈകാര്യം ചെയ്തതിന് രോഹിതിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീഡിയോയോട് പ്രതികരിച്ച് ഒരു ആരാധകൻ എഴുതി: "ആദ്യം സുരക്ഷ കർശനമാക്കണം, ആരാധകരാരും ഗ്രൗണ്ടിലേക്ക് പ്രവേശിക്കരുത്. രണ്ടാമതായി, ഒരു ആരാധകൻ വന്നാൽ, താരത്തെ കാണട്ടെ. ആരാധകരെ ഇതുപോലെ തല്ലുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിയല്ല".

What's Your Reaction?