ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ
മസ്കത്ത്: ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ. യു.എസ് ആസ്ഥാനമായുള്ള ഡിസൈൻ ആൻഡ് ലൈഫ്‌സ്‌റ്റൈൽ മാസികയായ ‘വെറണ്ട’ തയാറാക്കിയ 18 രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ ഉൾപ്പെട്ടത്. പട്ടികയിൽ മാലദ്വീപ് ഒന്നാമതും കോസ്റ്ററീക രണ്ടാമതുമാണുള്ളത്. താൻസനിയ, യു.എസ്, പെറു, ജപ്പാൻ, ഐസ്‌ലൻഡ്, കെനിയ, തായ്‌ലൻഡ്, നമീബിയ, ഗ്രീസ്, ന്യൂസിലാൻഡ്, ചിലി, ഇറ്റലി, വിയറ്റ്‌നാം, സ്വിറ്റ്‌സർലൻഡ്, കാനഡ, ഒമാൻ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങൾ വരുന്നത്. ഒമാന്‍റെ പരമ്പരാഗത രീതികളെയും സംസ്കാരത്തേയും മാഗസിനിൽ പരാമർശിക്കുന്നുണ്ട് . സുൽത്താൻ […]
 
                                മസ്കത്ത്: ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ. യു.എസ് ആസ്ഥാനമായുള്ള ഡിസൈൻ ആൻഡ് ലൈഫ്‌സ്‌റ്റൈൽ മാസികയായ ‘വെറണ്ട’ തയാറാക്കിയ 18 രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ ഉൾപ്പെട്ടത്.
പട്ടികയിൽ മാലദ്വീപ് ഒന്നാമതും കോസ്റ്ററീക രണ്ടാമതുമാണുള്ളത്. താൻസനിയ, യു.എസ്, പെറു, ജപ്പാൻ, ഐസ്‌ലൻഡ്, കെനിയ, തായ്‌ലൻഡ്, നമീബിയ, ഗ്രീസ്, ന്യൂസിലാൻഡ്, ചിലി, ഇറ്റലി, വിയറ്റ്‌നാം, സ്വിറ്റ്‌സർലൻഡ്, കാനഡ, ഒമാൻ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങൾ വരുന്നത്. ഒമാന്‍റെ പരമ്പരാഗത രീതികളെയും സംസ്കാരത്തേയും മാഗസിനിൽ പരാമർശിക്കുന്നുണ്ട് . സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക്കിനെയും പരമ്പരാഗത ഒമാനി പാചകരീതിയെയും കുറിച്ചും പറയുന്നുണ്ട്. ജബൽ അഖ്ദർ പോലുള്ള ഒമാനിലെ പർവതങ്ങളുടെ പ്രകൃതി സൗന്ദര്യത്തെ കുറിച്ചും റിപ്പോർട്ടിലുണ്ട്. ഉയർന്ന പർവതങ്ങളും മണൽ നിറഞ്ഞ തീരപ്രദേശങ്ങളും മുതൽ നഗര കേന്ദ്രങ്ങൾ വരെയുള്ള അതിശയകരമായ സ്ഥലമായാണ് ഒമാനെ അവതരിപ്പിക്കുന്നത്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            