ദി ദുബായ് മാളിൻ്റെ പേരുമാറ്റി

ദി ദുബായ് മാളിന് പേരുമാറ്റം പ്രഖ്യാപിച്ച് അധികൃതർ. പേരിന് മുന്നിൽ ഉണ്ടായിരുന്ന ദി എടുത്തു കളഞ്ഞുകൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിങ്ങ് മാളിന്റെ പുതിയ മാറ്റം. ടിക്ക് ടോക്കിലൂടെയാണ് അധികൃതർ പേരുമാറ്റം പ്രഖ്യാപിച്ചത്. ആയിരത്തി ഇരുന്നൂറ് ഷോപ്പുകളും ഇരുന്നൂറ് റസ്‌റ്റൊറന്റുകളുമുളള മാൾ 14 വർഷങ്ങൾക്ക് മുൻപാണ് പ്രവർത്തനം ആരംഭിച്ചത്ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഷോപ്പിംഗ് മാൾ ആണ് ദുബായ് മാൾ. ബുർജ് ഖലീഫയ്ക്ക് സമീപമുളള മാളിൽ ഓരോ വർഷവും പത്തുകോടിയിലധികം ആുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക […]

Jan 24, 2023 - 07:02
 0
ദി ദുബായ് മാളിൻ്റെ പേരുമാറ്റി

ദി ദുബായ് മാളിന് പേരുമാറ്റം പ്രഖ്യാപിച്ച് അധികൃതർ. പേരിന് മുന്നിൽ ഉണ്ടായിരുന്ന ദി എടുത്തു കളഞ്ഞുകൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിങ്ങ് മാളിന്റെ പുതിയ മാറ്റം. ടിക്ക് ടോക്കിലൂടെയാണ് അധികൃതർ പേരുമാറ്റം പ്രഖ്യാപിച്ചത്. ആയിരത്തി ഇരുന്നൂറ് ഷോപ്പുകളും ഇരുന്നൂറ് റസ്‌റ്റൊറന്റുകളുമുളള മാൾ 14 വർഷങ്ങൾക്ക് മുൻപാണ് പ്രവർത്തനം ആരംഭിച്ചത്ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഷോപ്പിംഗ് മാൾ ആണ് ദുബായ് മാൾ. ബുർജ് ഖലീഫയ്ക്ക് സമീപമുളള മാളിൽ ഓരോ വർഷവും പത്തുകോടിയിലധികം ആുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം മാളിന്റെ പേര് മാറ്റിയിട്ടുണ്ട്.

പുതിയ പേര് മാറ്റത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഓരോ വർഷവും 100 ദശലക്ഷത്തിലധികം സന്ദർശകർ മാൾ സന്ദർശിക്കുന്നതായി ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ആരംഭിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് മാളിന്റെ പേരു പേര് മാറ്റം പ്രഖ്യാപിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനായാണ് ദുബായ് മാളിനെ കണക്കാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow