ലീഗ് കപ്പ് കലാശപ്പോരിൽ മാഞ്ചസ്റ്റർ ന്യൂകാസിലിനെ നേരിടും
മാഞ്ചസ്റ്റർ : ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറിയത്. ഈ മാസം 26ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. നോട്ടിംഗ്ഹാമിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് വിജയിച്ച യുണൈറ്റഡ് ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടി. ഇതോടെ ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ ജയം. ഓൾഡ് ട്രാഫോർഡിൽ ആന്‍റണി മാർഷ്യലും ഫ്രെഡും യുണൈറ്റഡിനായി ഗോൾ നേടി. ഡച്ച് കോച്ച് എറിക് ടെൻ ഹാഗ് ചുമതലയേറ്റ ശേഷം യുണൈറ്റഡിന്‍റെ ആദ്യ ഫൈനൽ പ്രവേശനമാണിത്. സതാംപ്ടണെ 3-1ന് തോൽപ്പിച്ചാണ് ന്യൂകാസിൽ ഫൈനലിലെത്തിയത്. പുതിയ ക്ലബ് ഉടമകളായി സൗദിം സംഘവും പരിശീലകനായി എഡ്ഡി ഹൗവും എത്തിയ ശേഷമുള്ള ന്യൂകാസിലിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ തുടർച്ചയാണ് ലീഗ് കപ്പ് ഫൈനൽ പ്രവേശനം.

What's Your Reaction?