നിക്ഷേപത്തട്ടിപ്പ്; ബോള്‍ട്ടിന് നഷ്ടം കോടികൾ, ബാക്കിയുള്ളത് 9 ലക്ഷത്തോളം മാത്രം

ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടമായി. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12 ദശലക്ഷം ഡോളറാണ് (ഏകദേശം 97 കോടി രൂപ) അദ്ദേഹത്തിന് നഷ്ടമായത്. 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമാണ് ഇപ്പോൾ താരത്തിന്‍റെ അക്കൗണ്ടിൽ അവശേഷിക്കുന്നതെന്ന് ബോൾട്ടിന്‍റെ അഭിഭാഷകൻ ലിന്‍റൺ പി. ഗോർഡൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിൽ കൂടുതൽ പരിശോധന നടത്താൻ ജമൈക്കയുടെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ സ്വമേധയാ ഒരു മാനേജരെ നിയമിച്ചു. സമാനമായ രീതിയിൽ കൂടുതൽ പൗരൻമാർ വഞ്ചിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്‍റെ മാനേജരാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം.

Jan 24, 2023 - 07:41
 0

What's Your Reaction?

like

dislike

love

funny

angry

sad

wow