രോഹിതും കോഹ്ലിയും ട്വന്റി20 ഫോർമാറ്റിൽ നിന്ന് പുറത്തേക്കെന്ന് അഭ്യൂഹം
ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായ രണ്ടാം പരമ്പരയിലും ഉൾപ്പെടാതെ പോയതോടെ അവരെ ഫോർമാറ്റിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതായി അഭ്യൂഹം. ടി 20 ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ടീം പ്രഖ്യാപിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടി 20 ഫോർമാറ്റിൽ നിന്ന് അവരെ സ്ഥിരമായി ഒഴിവാക്കാനുള്ള തീരുമാനത്തിന്‍റെ തുടർച്ചയാണ് ടീം പ്രഖ്യാപനത്തിലുള്ളതെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി 'ഇൻസൈഡ് സ്പോർട്ട്' റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടി 20 ടീമിൽ നിന്ന് രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും മാറ്റിനിർത്തിയത് സ്ഥിരമായിട്ടാണ്. ഭാവിയിൽ എന്തും സംഭവിക്കാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് മുന്നോട്ട് പോകണം. 2024ലെ ടി20 ലോകകപ്പിന് ഏറ്റവും മികച്ച ടീം വേണം. നിർഭാഗ്യവശാൽ, അവർ ആ ടീമിന് അനുയോജ്യരല്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാൻ മൂവർക്കും കഴിഞ്ഞില്ല. ഇതോടെ അടുത്ത ലോകകപ്പിന് മുന്നോടിയായി യുവാക്കൾക്ക് മുൻഗണന നൽകുന്ന ടീമിനെ തയ്യാറാക്കാൻ സെലക്ടർമാർ തീരുമാനിച്ചതായുള്ള അഭ്യൂഹങ്ങൾ പരക്കുകയാണ്.

What's Your Reaction?