ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശിക അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2017 ജനുവരി ആറു മുതൽ 2018 മേയ് 26വരെയുള്ള 8.50 ലക്ഷം രൂപയാണ് കുടിശിക ഇനത്തിൽ നൽകുന്നത്. ചിന്ത ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കുടിശിക നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു. നേരത്തേ, ശമ്പള കുടിശിക താൻ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്തയുടെ വാദം. ശന്പള വർധനവ് ആവശ്യപ്പെട്ട് താൻ സർക്കാരിനു കത്ത് നൽകിയിട്ടില്ലെന്നും മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തകളാണെന്നുമാണ് ചിന്ത പറഞ്ഞിരുന്നത്. […]
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2017 ജനുവരി ആറു മുതൽ 2018 മേയ് 26വരെയുള്ള 8.50 ലക്ഷം രൂപയാണ് കുടിശിക ഇനത്തിൽ നൽകുന്നത്.
ചിന്ത ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കുടിശിക നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു. നേരത്തേ, ശമ്പള കുടിശിക താൻ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്തയുടെ വാദം.
ശന്പള വർധനവ് ആവശ്യപ്പെട്ട് താൻ സർക്കാരിനു കത്ത് നൽകിയിട്ടില്ലെന്നും മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തകളാണെന്നുമാണ് ചിന്ത പറഞ്ഞിരുന്നത്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെ യുവജന കമ്മീഷൻ അധ്യക്ഷയുടെ ശന്പളം അര ലക്ഷം രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി അടുത്തിടെ ഉയർത്തുകയും ചെയ്തിരുന്നു.
What's Your Reaction?