സൈന്യം ചെയ്യുന്നതിനെല്ലാം തെളിവ് ആവശ്യമില്ല; ദിഗ് വിജയ് സിംഗിനെ തള്ളി രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരെ സര്‍ജിക്കര്‍ സ്ട്രൈക്ക് നടത്തിയതിന് തെളിവ് വേണമെന്ന കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി. ദിഗ് വിജയ് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. സൈന്യം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും തെളിവ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവില്ലെന്ന് ദിഗ് വിജയ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പ്രസ്താവന വ്യക്തപരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് […]
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരെ സര്‍ജിക്കര്‍ സ്ട്രൈക്ക് നടത്തിയതിന് തെളിവ് വേണമെന്ന കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി. ദിഗ് വിജയ് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. സൈന്യം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും തെളിവ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവില്ലെന്ന് ദിഗ് വിജയ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പ്രസ്താവന വ്യക്തപരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു.
What's Your Reaction?