അഫ്ഗാനിൽ ചാവേർ സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശ കാര്യ മന്ത്രാലയത്തിലേക്ക് നുഴഞ്ഞുകയറാനായിരുന്നു അക്രമിയുടെ പദ്ധതിയെന്ന് താലിബാൻ സർക്കാരിലെ വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ വക്താവ് ഉസ്താദ് ഫരീദുൻ പറഞ്ഞു. ഈ നീക്കം പരാജയപ്പെട്ടപ്പോൾ മന്ത്രാലയത്തിന് പുറത്ത് ചാവേർ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. താലിബാൻ നേതാക്കളുമായി ചൈനീസ് പ്രതിനിധി സംഘം ചർച്ച നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കാബൂൾ പൊലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മാധ്യമപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

What's Your Reaction?