യുഎസ് വ്യോമയാന മേഖല സ്തംഭനത്തിൽ തന്നെ; സർവീസുകൾ പുനരാരംഭിക്കാൻ തീവ്രശ്രമം
സാങ്കേതിക തകരാർ പരിഹരിച്ച് സേവനങ്ങൾ പുനരാരംഭിക്കാൻ തീവ്ര ശ്രമവുമായി യുഎസിലെ വ്യോമയാന മേഖല. ഇതുവരെ, 9,500 വിമാനങ്ങൾ വൈകുകയും 1,300 ലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് ആവെയർ അറിയിച്ചു. ഈ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിവരം. സെപ്റ്റംബർ 11ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്നാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കംപ്യൂട്ടർ സംവിധാനം തകരാറിലായതിനെ തുടർന്നാണ് വ്യോമയാന മേഖല നിശ്ചലമായത്. പൈലറ്റുമാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം ബുധനാഴ്ച പുലർച്ചെ 2 മണിക്ക് ശേഷമാണ് തകരാറിലായത്. സുരക്ഷാ കാരണങ്ങളാൽ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടിരുന്നു.

What's Your Reaction?