കോളുകളും മെസേജുകളും നിലച്ചു; ജിയോ സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്
ടെലികോം സർവിസ് പ്രൊവൈഡറായ റിലയൻസ് ജിയോയുടെ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്. കോളുകൾ കണക്ടാവുന്നില്ലെന്നും മെസേജുകൾ അയക്കാൻ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടു. Jiodown ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി. രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെ സേവനങ്ങൾ തടസപ്പെട്ടതായാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടത്. ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്നെല്ലാം ഉപഭോക്താക്കൾ സേവന തടസം റിപ്പോർട്ട് ചെയ്തു. ഡൗൺഡിറ്റക്ടർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 37 ശതമാനം വരിക്കാർ മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിട്ടുണ്ട്. 37 ശതമാനം പേർ കോൾ ചെയ്യാനോ മെസേജുകളയക്കാനോ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. 26 ശതമാനം പേർ മൊബൈൽ ഇന്‍റർനെറ്റ് തടസപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ രസകരമായ നിരവധി ട്വീറ്റുകളാണ് വന്നത്.
ടെലികോം സർവിസ് പ്രൊവൈഡറായ റിലയൻസ് ജിയോയുടെ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്. കോളുകൾ കണക്ടാവുന്നില്ലെന്നും മെസേജുകൾ അയക്കാൻ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടു. Jiodown ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.
രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെ സേവനങ്ങൾ തടസപ്പെട്ടതായാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടത്. ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്നെല്ലാം ഉപഭോക്താക്കൾ സേവന തടസം റിപ്പോർട്ട് ചെയ്തു.
ഡൗൺഡിറ്റക്ടർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 37 ശതമാനം വരിക്കാർ മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിട്ടുണ്ട്. 37 ശതമാനം പേർ കോൾ ചെയ്യാനോ മെസേജുകളയക്കാനോ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. 26 ശതമാനം പേർ മൊബൈൽ ഇന്റർനെറ്റ് തടസപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ രസകരമായ നിരവധി ട്വീറ്റുകളാണ് വന്നത്.
What's Your Reaction?