വോയ്സ് നോട്ടുകളും സ്റ്റാറ്റസാക്കാം; അടിപൊളി മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്
കൃത്യമായ അപ്‌ഡേറ്റുകളിലൂടെ മികച്ച അനുഭവം നല്‍കാന്‍ ശ്രദ്ധ പുലർത്തുന്ന വാട്‌സാപ്പ് അതിന്റെ ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്‌സാപ്പിന്റെ പ്രധാന സവിശേഷതയിലൊന്നായ സ്റ്റാറ്റസ് ഫീച്ചറില്‍ വൈകാതെ പുതിയൊരു അപ്‌ഡേറ്റ് വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. അധികം വൈകാതെ വോയ്സ് നോട്ടുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ ഉപയോക്താക്കൾക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കാന്‍ സാധിക്കുന്നത്. ഏറെ നാളായി ഈ ഫീച്ചറിനായി നിരവധി യൂസേഴ്‌സ് കാത്തിരിക്കുകയാണ്. ചില ഐ.ഒ.എസ്. ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് വരികയാണ്. എല്ലാവരിലേക്കുമായി ഈ ഫീച്ചര്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സാപ്പ്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകളാകും വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ സാധിക്കുകയെന്നാണ് വിവരങ്ങള്‍. വോയ്സ് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ സാധിക്കും. ഈ വോയ്സ് സ്റ്റാറ്റസുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ ഫീച്ചര്‍ എപ്പോൾ നിലവിൽ വരുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല.
കൃത്യമായ അപ്ഡേറ്റുകളിലൂടെ മികച്ച അനുഭവം നല്കാന് ശ്രദ്ധ പുലർത്തുന്ന വാട്സാപ്പ് അതിന്റെ ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്സാപ്പിന്റെ പ്രധാന സവിശേഷതയിലൊന്നായ സ്റ്റാറ്റസ് ഫീച്ചറില് വൈകാതെ പുതിയൊരു അപ്ഡേറ്റ് വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
അധികം വൈകാതെ വോയ്സ് നോട്ടുകള് വാട്സാപ്പ് സ്റ്റാറ്റസാക്കാന് ഉപയോക്താക്കൾക്ക് സാധിക്കുമെന്നാണ് റിപ്പോര്ട്ടുകള്. നിലവില് ചിത്രങ്ങളും വീഡിയോകളുമാണ് വാട്സാപ്പില് സ്റ്റാറ്റസാക്കാന് സാധിക്കുന്നത്. ഏറെ നാളായി ഈ ഫീച്ചറിനായി നിരവധി യൂസേഴ്സ് കാത്തിരിക്കുകയാണ്.
ചില ഐ.ഒ.എസ്. ഉപയോക്താക്കള് പരീക്ഷണാര്ഥത്തില് ഈ ഫീച്ചര് ഉപയോഗിച്ച് വരികയാണ്. എല്ലാവരിലേക്കുമായി ഈ ഫീച്ചര് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്. 30 സെക്കന്റ് ദൈര്ഘ്യമുള്ള വോയ്സ് നോട്ടുകളാകും വാട്സാപ്പ് സ്റ്റാറ്റസാക്കാന് സാധിക്കുകയെന്നാണ് വിവരങ്ങള്.
വോയ്സ് സ്റ്റാറ്റസുകള് ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന് സാധിക്കും. ഈ വോയ്സ് സ്റ്റാറ്റസുകള് എന്ഡ് ടു എന്ഡ് എന്ക്രിപ്ഷന് മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്ട്ടുണ്ട്. പുതിയ ഫീച്ചര് എപ്പോൾ നിലവിൽ വരുമെന്ന് വാട്സാപ്പ് വ്യക്തമാക്കിയിട്ടില്ല.
What's Your Reaction?