തകരാർ പരിഹരിച്ചു; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: തിരികെയെത്തി വാട്സാപ്പ്. മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു.  ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ച 12 .30 മുതൽ വാട്സാപ് ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് സംഭവിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോർട്ടു ചെയ്തതെന്നു ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവർ വ്യക്തമാക്കി. ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്‌തു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. പ്രശ്നം ശ്രദ്ധയിപ്പെട്ടെന്നും തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.

Jan 13, 2023 - 22:59
 0
തകരാർ പരിഹരിച്ചു; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: തിരികെയെത്തി വാട്സാപ്പ്. മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു.  ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ച 12 .30 മുതൽ വാട്സാപ് ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് സംഭവിച്ചത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോർട്ടു ചെയ്തതെന്നു ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവർ വ്യക്തമാക്കി.

ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്‌തു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. പ്രശ്നം ശ്രദ്ധയിപ്പെട്ടെന്നും തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow