കർണാടകയിലെ ഹിജാബ്‌ നിരോധനം ; ആയിരത്തിലധികം പെൺകുട്ടികൾ കൊഴിഞ്ഞുപോയി

ബംഗളൂരു>കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനുപിന്നാലെ ആയിരത്തിലധികം പെൺകുട്ടികൾ കൊഴിഞ്ഞുപോയതായി പഠനറിപ്പോർട്ട്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (പിയുസിഎൽ) - കർണാടക യൂണിറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോർട്ട് പറയുന്നു. കർണാടകത്തിലെ ഹസൻ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുർ ജില്ലകളിലാണ് പിയുസിഎൽ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളിൽ അധ്യാപകരും സഹപാഠികളും മുസ്ലിം പെൺകുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലർക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. നിരവധി വിദ്യാർഥികൾ സ്ഥാപനങ്ങൾ മാറി–- റിപ്പോർട്ട് പറയുന്നു.

Jan 13, 2023 - 23:17
 0
കർണാടകയിലെ ഹിജാബ്‌ നിരോധനം ; ആയിരത്തിലധികം പെൺകുട്ടികൾ കൊഴിഞ്ഞുപോയി

ബംഗളൂരു>കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനുപിന്നാലെ ആയിരത്തിലധികം പെൺകുട്ടികൾ കൊഴിഞ്ഞുപോയതായി പഠനറിപ്പോർട്ട്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (പിയുസിഎൽ) - കർണാടക യൂണിറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോർട്ട് പറയുന്നു.

കർണാടകത്തിലെ ഹസൻ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുർ ജില്ലകളിലാണ് പിയുസിഎൽ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളിൽ അധ്യാപകരും സഹപാഠികളും മുസ്ലിം പെൺകുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലർക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. നിരവധി വിദ്യാർഥികൾ സ്ഥാപനങ്ങൾ മാറി–- റിപ്പോർട്ട് പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow