വിവാഹമോചന ഹർജി കാണിച്ച്‌ 
സ്‌ത്രീധനക്കേസ്‌ റദ്ദാക്കാനാകില്ല ; സുപ്രീംകോടതി

ന്യൂഡൽഹി സ്ത്രീധനത്തിനെതിരായ ക്രിമിനൽ കേസ് വിവാഹമോചന ഹർജി നിലവിലുണ്ടെന്ന കാരണത്താൽ റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരാണ് ഈ നിരീക്ഷണം നടത്തിയത്. സ്ത്രീ എയ്ഡ്സ് രോഗിയാണെന്ന കാരണത്താലാണ് ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഇതിനുശേഷമാണ് ഭർത്താവ് ആഡംബര കാർ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി കിട്ടിയത്. ഇത് കെട്ടിച്ചമച്ച കേസാണെന്ന് ഭർത്താവ് ആരോപിച്ചത് അംഗീകരിച്ചാണ് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്. എന്നാൽ, അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പുകൾ മറികടന്നാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Jan 13, 2023 - 23:17
 0
വിവാഹമോചന ഹർജി കാണിച്ച്‌ 
സ്‌ത്രീധനക്കേസ്‌ റദ്ദാക്കാനാകില്ല ; സുപ്രീംകോടതി


ന്യൂഡൽഹി
സ്ത്രീധനത്തിനെതിരായ ക്രിമിനൽ കേസ് വിവാഹമോചന ഹർജി നിലവിലുണ്ടെന്ന കാരണത്താൽ റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരാണ് ഈ നിരീക്ഷണം നടത്തിയത്.

സ്ത്രീ എയ്ഡ്സ് രോഗിയാണെന്ന കാരണത്താലാണ് ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഇതിനുശേഷമാണ് ഭർത്താവ് ആഡംബര കാർ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി കിട്ടിയത്. ഇത് കെട്ടിച്ചമച്ച കേസാണെന്ന് ഭർത്താവ് ആരോപിച്ചത് അംഗീകരിച്ചാണ് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്.
എന്നാൽ, അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പുകൾ മറികടന്നാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow