വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ തിരച്ചിൽ തുടരും: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം> വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവച്ചോ കൂട്ടിൽ കെണിയൊരുക്കിയോ പിടികൂടുകയാണ് ലക്ഷ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് വാച്ചർ മുതൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെയുള്ള ഉദ്യോഗസ്ഥരുടെ വലിയ സംഘം ഡിഐജിയുടെ നേതൃത്വത്തിൽ കടുവയെ പിടിക്കാൻ തിരച്ചിൽ തുടരുകയാണ്. കടുവയെ വെടിവച്ചു കൊല്ലാൻ ഒട്ടേറെ നിയമതടസങ്ങളുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് സഹായധനം ലഭ്യമാക്കും. ജീവൻ നഷ്ടപ്പെട്ടതിന് പരിഹാരമായി എന്തുകൊടുത്താലും മതിയാകില്ല. ജോലി ഉൾപ്പെടെ ബന്ധുക്കളുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കും. കർഷകൻ കൊല്ലപ്പെട്ട സംഭവം അത്യന്തം ഖേദകരമാണ്. സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധത്തെയും വികാരത്തെയും മനസിലാക്കുന്നു. എന്നാൽ, പ്രതിഷേധം അതിരുവിടരുത്. കടുവയെ തേടുന്ന സ്ഥലത്ത് ജനങ്ങൾ കൂട്ടമായി എത്തരുതെന്നും മന്ത്രി അഭ്യർഥിച്ചു.

Jan 13, 2023 - 23:15
 0
വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ തിരച്ചിൽ തുടരും: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം> വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവച്ചോ കൂട്ടിൽ കെണിയൊരുക്കിയോ പിടികൂടുകയാണ് ലക്ഷ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് വാച്ചർ മുതൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെയുള്ള ഉദ്യോഗസ്ഥരുടെ വലിയ സംഘം ഡിഐജിയുടെ നേതൃത്വത്തിൽ കടുവയെ പിടിക്കാൻ തിരച്ചിൽ തുടരുകയാണ്.

കടുവയെ വെടിവച്ചു കൊല്ലാൻ ഒട്ടേറെ നിയമതടസങ്ങളുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് സഹായധനം ലഭ്യമാക്കും. ജീവൻ നഷ്ടപ്പെട്ടതിന് പരിഹാരമായി എന്തുകൊടുത്താലും മതിയാകില്ല. ജോലി ഉൾപ്പെടെ ബന്ധുക്കളുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കും. കർഷകൻ കൊല്ലപ്പെട്ട സംഭവം അത്യന്തം ഖേദകരമാണ്. സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധത്തെയും വികാരത്തെയും മനസിലാക്കുന്നു. എന്നാൽ, പ്രതിഷേധം അതിരുവിടരുത്. കടുവയെ തേടുന്ന സ്ഥലത്ത് ജനങ്ങൾ കൂട്ടമായി എത്തരുതെന്നും മന്ത്രി അഭ്യർഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow