സാങ്കേതിക തകരാർ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സഞ്ചരിച്ച പ്രത്യേക വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ മൂലമാണ് തിരിച്ചിറക്കിയത്. ആഗോള നിക്ഷേപക സംഗമത്തിന്‍റെ ആലോചനാ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുകയായിരുന്നു ജഗൻ. വൈകീട്ട് അഞ്ച് മണിയോടെ വിജയവാഡയിലെ ഗന്നാവരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടി. വൈകീട്ട് 5.03ന് പുറപ്പെട്ട വിമാനം 5.27ന് തിരിച്ചിറക്കി. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. യാത്ര നാളെത്തേക്കു മാറ്റി വെക്കുകയാണുണ്ടായത്.

What's Your Reaction?