ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയും ഹൈദരാബാദ് എഫ്സിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഹൈദരാബാദിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെന്നൈയിൻ എഫ്സി ലീഡ് നേടി. 57-ാം മിനിറ്റിൽ പെറ്റർ സ്ലിസ്‌കോവിച്ചിലൂടെയാണ് ചെന്നൈയിൻ ലീഡെടുത്തത്. എന്നാൽ കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഹൈദരാബാദ് സമനില ഗോൾ നേടിയതോടെ ചെന്നൈയിന്‍റെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 87-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ഗോൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഗ്ബെച്ചെയുടെ 60-ാം ഗോളായിരുന്നു അത്. സമനിലയോടെ ഹൈദരാബാദ് എഫ്സി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 32 പോയിന്‍റാണ് ടീമിനുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്താണ്.

Jan 13, 2023 - 23:05
 0

What's Your Reaction?

like

dislike

love

funny

angry

sad

wow