ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യക്കായി കെ.എൽ രാഹുൽ അർധസെഞ്ചുറി നേടി. ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടേത് മികച്ച തുടക്കമായിരുന്നില്ല. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർക്ക് മികച്ച ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞില്ല. ഒരു ഘട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലായിരുന്നു. എന്നാൽ രാഹുലും ഹാർദിക് പാണ്ഡ്യയും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചു. കൂട്ടുകെട്ടിൽ 75 റൺസ് നേടിയ ശേഷമാണ് 36 റൺസെടുത്ത പാണ്ഡ്യ മടങ്ങിയത്. പിന്നാലെയെത്തിയ അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ മികവിൽ രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുൽ 64 റൺസുമായി പുറത്താകാതെ നിന്നു.

What's Your Reaction?