ക്യാപ്റ്റനായി എംബാപ്പെ, റെക്കോർഡിട്ട് 5 ഗോൾ; പിഎസ്ജിക്ക് അത്യുജ്വല ജയം
കിലിയൻ എംബാപ്പെയുടെ ഗോൾവേട്ടയുടെ മികവിൽ പിഎസ്ജിക്ക് ഗംഭീര വിജയം. ഫ്രഞ്ച് കപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പിഎസ്ജി ആറാം ഡിവിഷൻ ക്ലബ് പയിസ് ഡി കാസലിനെ 7-0 ന് പരാജയപ്പെടുത്തി. മത്സരത്തിൽ എംബാപ്പെ അഞ്ച് ഗോളുകൾ നേടി. പയിസിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എംബാപ്പെ തന്നെയാണ് ടീമിനെ നയിച്ചത്. ഇതാദ്യമായാണ് എംബാപ്പെ പിഎസ്ജി ക്യാപ്റ്റന്‍റെ ആം ബാൻഡ് ധരിക്കുന്നത്. 29, 34, 40, 56, 79 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. നെയ്മറും കാർലോസ് സോളറും ഓരോ ഗോൾ വീതം നേടി. നെയ്മറിന്‍റെ ഗോളിന് വഴിയൊരുക്കിയതും എംബാപ്പെയാണ്. പിഎസ്ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത്. ജയത്തോടെ പിഎസ്ജി ഫ്രഞ്ച് കപ്പിന്‍റെ പ്രീ ക്വാർട്ടറിൽ കടന്നു. ഫെബ്രുവരി 8ന് നടക്കുന്ന പ്രീക്വാർട്ടറിൽ പിഎസ്ജി കരുത്തരായ മാഴ്സെയെ നേരിടും.

What's Your Reaction?