വാട്സാപ്പില് സ്വന്തം നമ്പറിലേക്കുതന്നെ മെസേജ് അയക്കാനുള്ള സൗകര്യം വരുന്നു
ഉപഭോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടിലേക്കുതന്നെ മെസേജ് അയക്കാന്‍ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്ന് വിവരം. വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകള്‍ ഇത് വ്യക്തമാക്കുന്നു. 'മെസേജ് വിത്ത് യുവര്‍സെല്‍ഫ്' എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാന്‍ സാധിക്കും. 'ന്യൂ ചാറ്റ്' ബട്ടന്‍ തുറന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും.നിലവില്‍ നമ്മള്‍ ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ന്യൂ ഗ്രൂപ്പ്, ന്യൂ കോണ്‍ടാക്റ്റ് ബട്ടനുകളാണ് കാണുക. അതിന് താഴെയായി ഇടക്കിടെ സന്ദേശം അയക്കാറുള്ള നമ്പറുകളും കാണാം. എന്നാല്‍ പുതിയ അപ്‌ഡേറ്റ് വന്നാല്‍ ന്യൂ ചാറ്റ് ബട്ടന്‍ തുറക്കുമ്പോള്‍ അതില്‍ ന്യൂ കമ്മ്യൂണിറ്റി എന്നൊരു ബട്ടനും ഇതില്‍ ചേര്‍ക്കും. ഇതിന് താഴെയായി വാട്‌സാപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റും ഉണ്ടാവും. ഈ പട്ടികയില്‍ ഏറ്റവും മുകളിലായി നിങ്ങളുടെ കോണ്‍ടാക്റ്റ് തന്നെ കാണാം. ഈ ചാറ്റ് തുറന്ന് നിങ്ങള്‍ക്ക് തന്നെ മെസേജ് അയക്കാം. മറ്റ് ചാറ്റുകളില്‍ അയക്കാന്‍ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് സ്വയം അയക്കാന്‍ സാധിക്കും. ടെക്‌സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാം. സാധാരണ പിന്നീട് ഓര്‍മവെക്കേണ്ടതായ സന്ദേശങ്ങളും മറ്റും എളുപ്പത്തില്‍ കുറിച്ചുവെക്കാനും മറ്റും ഉപഭോക്താക്കള്‍ ഒരു ഡമ്മി ചാറ്റ് ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളില്‍ ആരെയെങ്കിലും ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ആ ഗ്രൂപ്പില്‍ നിന്ന് പിന്നീട് സുഹൃത്തിനെ ഒഴിവാക്കി ഗ്രൂപ്പ് ഡമ്മി ചാറ്റ് ആയി നിലനിര്‍ത്തുകയും ചെയ്യും. ഈ ചാറ്റിലേക്കാണ് കുറിപ്പുകളും ആരെങ്കിലും അയക്കുകയോ പറഞ്ഞ് തരികയോ ചെയ്യുന്ന ഫോണ്‍ നമ്പറുകളോ മറ്റ് നിര്‍ദേശങ്ങളോ ടൈപ്പ് ചെയ്ത് അയക്കുക. ഇങ്ങനെ പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ ഉപകാരമായിരിക്കും വാട്‌സാപ്പ് ഒരുക്കുന്ന സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാനുള്ള ഫീച്ചര്‍. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ഈ സൗകര്യം എപ്പോള്‍ എല്ലാവര്‍ക്കുമായി ലഭിക്കുമെന്ന് വ്യക്തമല്ല.
ഉപഭോക്താക്കള്ക്ക് സ്വന്തം അക്കൗണ്ടിലേക്കുതന്നെ മെസേജ് അയക്കാന് സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് എന്ന് വിവരം. വാബീറ്റ ഇന്ഫോ പുറത്തുവിട്ട സ്ക്രീന് ഷോട്ടുകള് ഇത് വ്യക്തമാക്കുന്നു. 'മെസേജ് വിത്ത് യുവര്സെല്ഫ്' എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാന് സാധിക്കും. 'ന്യൂ ചാറ്റ്' ബട്ടന് തുറന്നാല് ഈ സൗകര്യം ഉപയോഗിക്കാന് സാധിക്കും.നിലവില് നമ്മള് ന്യൂ ചാറ്റ് ബട്ടന് ക്ലിക്ക് ചെയ്യുമ്പോള്, ന്യൂ ഗ്രൂപ്പ്, ന്യൂ കോണ്ടാക്റ്റ് ബട്ടനുകളാണ് കാണുക. അതിന് താഴെയായി ഇടക്കിടെ സന്ദേശം അയക്കാറുള്ള നമ്പറുകളും കാണാം.
എന്നാല് പുതിയ അപ്ഡേറ്റ് വന്നാല് ന്യൂ ചാറ്റ് ബട്ടന് തുറക്കുമ്പോള് അതില് ന്യൂ കമ്മ്യൂണിറ്റി എന്നൊരു ബട്ടനും ഇതില് ചേര്ക്കും. ഇതിന് താഴെയായി വാട്സാപ്പ് കോണ്ടാക്റ്റ് ലിസ്റ്റും ഉണ്ടാവും. ഈ പട്ടികയില് ഏറ്റവും മുകളിലായി നിങ്ങളുടെ കോണ്ടാക്റ്റ് തന്നെ കാണാം. ഈ ചാറ്റ് തുറന്ന് നിങ്ങള്ക്ക് തന്നെ മെസേജ് അയക്കാം.
മറ്റ് ചാറ്റുകളില് അയക്കാന് സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങള്ക്ക് സ്വയം അയക്കാന് സാധിക്കും. ടെക്സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാം.
സാധാരണ പിന്നീട് ഓര്മവെക്കേണ്ടതായ സന്ദേശങ്ങളും മറ്റും എളുപ്പത്തില് കുറിച്ചുവെക്കാനും മറ്റും ഉപഭോക്താക്കള് ഒരു ഡമ്മി ചാറ്റ് ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളില് ആരെയെങ്കിലും ചേര്ത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ആ ഗ്രൂപ്പില് നിന്ന് പിന്നീട് സുഹൃത്തിനെ ഒഴിവാക്കി ഗ്രൂപ്പ് ഡമ്മി ചാറ്റ് ആയി നിലനിര്ത്തുകയും ചെയ്യും. ഈ ചാറ്റിലേക്കാണ് കുറിപ്പുകളും ആരെങ്കിലും അയക്കുകയോ പറഞ്ഞ് തരികയോ ചെയ്യുന്ന ഫോണ് നമ്പറുകളോ മറ്റ് നിര്ദേശങ്ങളോ ടൈപ്പ് ചെയ്ത് അയക്കുക. ഇങ്ങനെ പ്രയാസപ്പെടുന്നവര്ക്ക് ഏറെ ഉപകാരമായിരിക്കും വാട്സാപ്പ് ഒരുക്കുന്ന സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാനുള്ള ഫീച്ചര്.
നിലവില് ആന്ഡ്രോയിഡ് ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ഈ സൗകര്യം എപ്പോള് എല്ലാവര്ക്കുമായി ലഭിക്കുമെന്ന് വ്യക്തമല്ല.
What's Your Reaction?