ജീവനെടുക്കുന്ന അതിശൈത്യം; അഫ്ഗാനിസ്ഥാനിൽ 124 മരണം
അഫ്ഗാനിസ്ഥാനിൽ കടുത്ത തണുപ്പിൽ 124 പേർ മരിച്ചു. താലിബാൻ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ചാണിത്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ളത്. രണ്ടാഴ്ച കൂടി താപനില താഴ്ന്ന നിലയിൽ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മരിച്ചവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്. സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് ഇത് തിരിച്ചടിയായി മാറിയിട്ടുണ്ട്.

What's Your Reaction?