സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫോർഡ്
യുഎസ് ആസ്ഥാനമായുള്ള വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 3,200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജർമ്മനിയിലെ ജീവനക്കാരെയാണ്. കഴിഞ്ഞ വർഷം ഫോർഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അവരിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ള ജീവനക്കാരായിരുന്നു. ചില സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ട്. ഇത് കുറക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താക്കൾ പ്രതികരിച്ചു. മാത്രമല്ല, ഇലക്ട്രിക് വാഹന ബാറ്ററികളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വില വർദ്ധനവും യുഎസ്, യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യവും കാരണം ചെലവ് കുറയ്ക്കാൻ കമ്പനി സമ്മർദ്ദത്തിലാണ്. ആഗോളതലത്തിൽ കമ്പനികൾ ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. മുൻ നിര ടെക് കമ്പനികളെല്ലാം ഇതിനകം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം മേഖലയിൽ ശക്തമാവുകയാണ്. മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടലുകൾ തുടരുകയാണ്.

What's Your Reaction?