ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈൽ റാൻഡൻ അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118-ാം വയസ്സിൽ അന്തരിച്ചു. ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് ഫ്രാൻസിൽ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിൽ ചികിത്സയിലായിരുന്നു. സിസ്റ്റർ ആന്ദ്രേ എന്ന പേരിലാണ് റാൻഡൻ അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു സിസ്റ്ററിന്റെ ജനനം. 1944 ൽ കന്യാസ്ത്രീയായപ്പോൾ അവർ റാൻഡൻ ആന്ദ്രേ എന്ന പേര് സ്വീകരിച്ചു. ജെറന്‍റോളജി റിസർച്ച് ഗ്രൂപ്പിന്‍റെ വേൾഡ് സൂപ്പർസെന്‍റേറിയൻ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി റാൻഡൺ കണക്കാക്കപ്പെടുന്നത്. 2022 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും റാൻഡന്‍റെ പേര് പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് സെന്റ്-കാതറിൻ-ലേബർ നഴ്സിംഗ് ഹോമിൻ്റെ വക്താവ് ഡേവിഡ് ടവെല്ല അറിയിച്ചു.

What's Your Reaction?