സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല; സർവകാല റെക്കോർഡിൽ തുടരുന്നു
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില. 42,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് 42,000 രൂപ ആയിരുന്നു. 1934 ഡോളറാണ് അന്താരാഷ്ട്ര സ്വർണ വില. മറ്റൊരു വസ്തുവിനും ലഭിക്കാത്ത വില വർധനവാണ് സ്വർണ്ണത്തിന് ഉണ്ടായിരിക്കുന്നത്. 1973ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 27.50 രൂപയായിരുന്നു. 220 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 2022 അവസാനത്തോടെ ഇതിന് 190 മടങ്ങ് വർധനയുണ്ടായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപയായി ഉയർന്നു. 5,270 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചു. 30 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,360 രൂപയാണ്.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില. 42,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് 42,000 രൂപ ആയിരുന്നു. 1934 ഡോളറാണ് അന്താരാഷ്ട്ര സ്വർണ വില. മറ്റൊരു വസ്തുവിനും ലഭിക്കാത്ത വില വർധനവാണ് സ്വർണ്ണത്തിന് ഉണ്ടായിരിക്കുന്നത്. 1973ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. 220 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 2022 അവസാനത്തോടെ ഇതിന് 190 മടങ്ങ് വർധനയുണ്ടായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപയായി ഉയർന്നു. 5,270 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 30 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,360 രൂപയാണ്.
What's Your Reaction?