വടകരയിലെ കടകളിൽ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി  

വടകര:  നഗരസഭ ആരോഗ്യ വിഭാഗം കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിക പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസിബിൾ ഗ്ലാസുകളും പിടിച്ചെടുത്തു. സ്ട്രോബറി കൂൾബാർ, സുപ്രിം ബേക്സ്, കരിമ്പന ഹോട്ടൽ, സ്‌പൈസി ചിപ്സ്, ടിപ്പ് ടോപ്പ് സ്റ്റേഷനറി, വടകര ഫൂട്ട് വെയർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്. അൽഫാം, ബർഗർ എന്നിവ ഉണ്ടാക്കാനുള്ള പഴകിയ ഭക്ഷ്യവസ്തുക്കൾ, ജിലേബി, പഴകിയ മാവ്, കേക്ക്, ഫ്രിഡ്ജിൽ തുറന്നിട്ട നിലയിൽ പഴകിയ ജ്യൂസ്‌, വേവിച്ച ചിക്കൻ, കറികൾ, പഴകിയ പഴവർഗങ്ങൾ എന്നിവയും പിടിച്ചെടുത്തു.  ന്യൂനത പരിഹരിച്ചില്ലെങ്കിൽ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി എൻ കെ ഹരീഷ് പറഞ്ഞു. സ്ഥാപനങ്ങൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി എം രാജൻ, ജെഎച്ച്ഐ രാജേഷ് കുമാർ, ജീവനക്കാരായ മുരളി, സന്തോഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Jan 25, 2023 - 12:47
 0
വടകരയിലെ കടകളിൽ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി  

വടകര:  നഗരസഭ ആരോഗ്യ വിഭാഗം കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിക പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസിബിൾ ഗ്ലാസുകളും പിടിച്ചെടുത്തു. സ്ട്രോബറി കൂൾബാർ, സുപ്രിം ബേക്സ്, കരിമ്പന ഹോട്ടൽ, സ്‌പൈസി ചിപ്സ്, ടിപ്പ് ടോപ്പ് സ്റ്റേഷനറി, വടകര ഫൂട്ട് വെയർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്. അൽഫാം, ബർഗർ എന്നിവ ഉണ്ടാക്കാനുള്ള പഴകിയ ഭക്ഷ്യവസ്തുക്കൾ, ജിലേബി, പഴകിയ മാവ്, കേക്ക്, ഫ്രിഡ്ജിൽ തുറന്നിട്ട നിലയിൽ പഴകിയ ജ്യൂസ്‌, വേവിച്ച ചിക്കൻ, കറികൾ, പഴകിയ പഴവർഗങ്ങൾ എന്നിവയും പിടിച്ചെടുത്തു. 

ന്യൂനത പരിഹരിച്ചില്ലെങ്കിൽ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി എൻ കെ ഹരീഷ് പറഞ്ഞു. സ്ഥാപനങ്ങൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി എം രാജൻ, ജെഎച്ച്ഐ രാജേഷ് കുമാർ, ജീവനക്കാരായ മുരളി, സന്തോഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow