16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കുന്നു; ആദ്യ ഘട്ടം ഇന്ന്
നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിനായി റിസർവ് ബാങ്ക് 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കും. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്. വിൽപ്പനയുടെ ആദ്യ ഘട്ടമാണ് ഇന്ന്. 5 വർഷവും 10 വർഷവും കാലാവധിയുള്ള 4,000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്. കുറഞ്ഞത് 10,000 രൂപ മുതൽ നിക്ഷേപം നടത്താം. ഹരിത ബോണ്ടിന്‍റെ അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവയ്ക്കും. സെക്കണ്ടറി വിപണിയിൽ വ്യാപാരം നടത്താനുള്ള അവസരവും ഉണ്ടാകും. നിബന്ധനകളും വ്യവസ്ഥകളും റിസർവ് ബാങ്ക് നൽകുന്ന സാധാരണ ബോണ്ടുകൾക്ക് സമാനമാണ്. ചൊവ്വാഴ്ച, സർക്കാരിന്റെ 10 വർഷ കാലാവധിയുള്ള ബെഞ്ച്മാർക്ക് ബോണ്ട് 7.35 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അഞ്ച് വർഷത്തെ കാലാവധിയുള്ള ബോണ്ടുകളുടെ നേട്ടം 7.15 ശതമാനമായിരുന്നു. ഹരിത ബോണ്ടുകളുടെ രണ്ടാം ഘട്ടം ഫെബ്രുവരി 9 ന് നടക്കും. 2022-23 കാലയളവിൽ വിപണിയിൽ നിന്ന് 14.21 ട്രില്യൺ രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

What's Your Reaction?