ബിബിസി വിവാദത്തിൽ രാജി പ്രഖ്യാപിച്ച് അനിൽ ആന്റണി; കോൺഗ്രസ് പദവികൾ ഒഴിഞ്ഞു
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് പദവികൾ ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്. കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സ്ഥാനവും, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോർഡിനേറ്റർ സ്ഥാനവും വഹിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ ട്വീറ്റിനെതിരായ വിമർശനങ്ങളെ തുടർന്നാണ് രാജി. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണ്. തന്നോട് പ്രതികരിച്ചവർ കാപഠ്യക്കാരാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്നും കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജി പ്രഖ്യാപനം. അനിൽ ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വിവാദമായതോടെ അനിലിനെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചത്.
 
What's Your Reaction?