ജീവനാംശം നൽകാൻ ഭാര്യയോട് ആവശ്യപ്പെടുന്നത് അലസതയെ പ്രോത്സാഹിപ്പിക്കും: കർണാടക ഹൈക്കോടതി
ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം നൽകാൻ ഭാര്യയോട് ആവശ്യപ്പെടുന്നത് ഭർത്താവിന്‍റെ അലസതയെ പ്രോത്സാഹിപ്പിക്കുമെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിച്ചു. ജീവനാംശം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 ലിംഗനീതി നൽകുന്നുണ്ടെങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭർത്താവിന് ഇത് നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് പ്രതിമാസം 10,000 രൂപ ജീവനാംശവും 25,000 രൂപ കോടതി ചെലവുകളും അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കോവിഡ് കാലത്ത് തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും കഴിഞ്ഞ രണ്ട് വർഷമായി തൊഴിൽ രഹിതനാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയിൽ നിന്ന് ജീവനാംശവും കോടതി ചെലവുകളും ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

What's Your Reaction?