പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടരുത്; ഹൈക്കോടതി
പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമണങ്ങളിലെ നഷ്ട പരിഹാരം ഈടാക്കാനായി ജപ്തി ചെയ്ത സ്വത്തിന്റെ ഉടമകൾക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. സ്വത്തുക്കൾ കണ്ടുകെട്ടിയവരിൽ ചിലർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കഴിഞ്ഞ ദിവസം സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യനിർണ്ണയത്തിന് ശേഷം ഈ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് ജപ്തി ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

What's Your Reaction?