സുരക്ഷ മുഖ്യം; കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്
സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പിൽ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 91886-19380 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ദൃശ്യങ്ങൾ അയയ്ക്കാം. ആദ്യം ഡ്രൈവറെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റ് സംഭവിച്ചാൽ കർശനമായി ശിക്ഷിക്കുകയും ചെയ്യാനുള്ള തീരുമാനത്തിലാണ് ഗതാഗത വകുപ്പ്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് പരിഷ്കാരങ്ങളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കുഴൽമന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നാണ് ഭരണപക്ഷ യൂണിയനുകളുടെ വിമർശനം.
 
What's Your Reaction?