ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ല; ധനമന്ത്രി
വൻകിട പദ്ധതികൾക്ക് കിഫ്ബി ഫണ്ട് എല്ലായ്പ്പോഴും പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫണ്ടിന്‍റെ അഭാവം മൂലം പദ്ധതികൾ മുടങ്ങിയാൽ കേന്ദ്രസർക്കാരിൻ്റെ സമീപനത്തിൽ തിരുത്തൽ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ തുടരുന്നതല്ലാതെ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന. 5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതി. ഒരുമിച്ച് പണം ഒഴുക്കി വികസനം ഒറ്റയടിക്ക് നടപ്പാക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് വ്യക്തമാക്കിയാണ് ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയെ ബഡ്ജറ്റിൽ അവതരിപ്പിച്ചത്. മൂന്നുവർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. കിഫ്ബി വഴി ഇതുവരെ 31,508 കോടി രൂപയും പൊതുവിപണിയിൽ നിന്നും വിവിധ സെസുകളിലൂടെയും 19,220 കോടി രൂപയും റവന്യൂ മോഡൽ സ്കീം വഴി 762 കോടി രൂപയും സമാഹരിച്ചു. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാനത്തിന്‍റെ പൊതുകടത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തോടെ പദ്ധതിയാകെ തകിടം മറിയുകയാണ്. ആരംഭിച്ച പദ്ധതികൾക്ക് 10,000 കോടി രൂപ കടമെടുക്കാൻ ഗ്യാരണ്ടി വേണമെന്ന കിഫ്ബിയുടെ ആവശ്യം നിലവിൽ സ്വീകാര്യമല്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ മാത്രം 449 പദ്ധതികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന് 142, ജലവിഭവ വകുപ്പിന് 93, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് 65 പദ്ധതികളും അനുവദിച്ചു. നിലവിൽ കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതികളിൽ സാങ്കേതിക കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നവയ്ക്ക് പകരമുള്ള പുതിയ പദ്ധതികൾ മാത്രമേ ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ. കിഫ്ബി വായ്പകളും പെൻഷൻ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എടുത്ത വായ്പകളും സർക്കാരിൻ്റെ പൊതുകടത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന സർക്കാർ ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ നിലവിലുള്ള പദ്ധതികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

What's Your Reaction?