വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ റെയ്ഡിനെ തുടർന്ന് വെടിവയ്പ്; ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ റെയിഡിനെ തുടർന്നുണ്ടായ വെടിവയ്പിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു.അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന ഇവർ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കിയിട്ടുണ്ട്. ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ അറിയിച്ചു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയതെന്നും ഇസ്രായേൽ അറിയിച്ചു. ജെനിനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു. നിരവധി സാധാരണക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും കുട്ടികളുടെ ആശുപത്രിക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. വെസ്റ്റ് ബാങ്കിൽ സാധാരണക്കാരുൾപ്പെടെ 29 പേരാണ് ഈ വർഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?