കടുത്ത സാമ്പത്തിക പ്രതിസന്ധി; അമേരിക്കയോട് സഹായമഭ്യർഥിച്ച് പാക്കിസ്ഥാൻ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാകിസ്ഥാൻ രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതികൾ ആരംഭിച്ചു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാർ യുഎസിന്‍റെ സഹായം അഭ്യർത്ഥിച്ചു. വൈദ്യുതി വിതരണത്തിലുണ്ടായ തകരാറു മൂലം തിങ്കളാഴ്ച പാക്കിസ്ഥാനിൽ മുഴുവനായും വൈദ്യുതി മുടങ്ങിയിരുന്നു. 12 മണിക്കൂറിനുള്ളിൽ എല്ലായിടത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുമെന്നും ഊർജമന്ത്രി ഖുറം ദസ്തഗിർ വ്യക്തമാക്കി. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം പാകിസ്താൻ, വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പിലാക്കിയിരുന്നു.

Jan 27, 2023 - 07:52
 0

What's Your Reaction?

like

dislike

love

funny

angry

sad

wow