ഭാരത് രത്നയല്ലാതെ മറ്റൊരു ബഹുമതിയും മുലായത്തിന് യോജിച്ചതല്ല; ഒരേ സ്വരത്തിൽ സമാജ്‌വാദി നേതാക്കൾ

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. പദ്മവിഭൂഷൺ നൽകിയതിലൂടെ മുലായത്തിന്‍റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണ് ചെയ്തത്. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങിനെ ആദരിക്കുകയാണ് ലക്ഷ്യമെങ്കിൽ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകണമായിരുന്നുവെന്നും മൗര്യ പറഞ്ഞു. പാർട്ടി വക്താവ് ഐ പി സിങും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയല്ലാതെ മറ്റൊരു ബഹുമതിയും മുലായം സിങ് യാദവിന് യോജിച്ചതല്ല. എത്രയും വേഗം ഭാരത് രത്ന നൽകാനുള്ള പ്രഖ്യാപനം നടത്തണമെന്നും ഐപി സിങ് ട്വീറ്റ് ചെയ്തു.

Jan 27, 2023 - 07:56
 0

What's Your Reaction?

like

dislike

love

funny

angry

sad

wow