പി.ടി സെവന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വരഹിതം, ചികിത്സ ലഭ്യമാക്കാന്‍ തയ്യാര്‍: ഗണേഷ് കുമാർ

പരിക്കേറ്റ പി.ടി സെവന്‍റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ച് എംഎൽഎ കെ. ബി. ഗണേഷ് കുമാർ. താൻ പ്രസിഡന്‍റായ ആന ഉടമ ഫെഡറേഷൻ എല്ലാ ചികിത്സയും നൽകാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. പെല്ലറ്റുകൾ കൊണ്ടോ അല്ലെങ്കിൽ നാടൻ ബോംബ് ചീള് കൊണ്ടോ ആയിരിക്കാം പിടി സെവന് പരിക്കുണ്ടായത്. കഠിനമായ വേദന കാരണമാകാം ആന ആക്രമണാത്മക സ്വഭാവം കാണിച്ചതെന്നും പി.ടി സെവന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. "നാം മൃഗങ്ങളുടെ മനസ്സ് മനസിലാക്കി വേണം അവയെ സമീപിക്കാൻ. കർഷകർ ദുരിതമനുഭവിച്ചു എന്നത് സത്യമാണ്. നാടൻ തോക്ക് ഉപയോഗിച്ച് കാട്ടാനയെ ആരോ വെടിവെച്ചിരിക്കുകയാണ്. ശരീരത്തിൽ ഇരിക്കുന്ന അത്തരം പെല്ലറ്റുകളുടെ വേദന ആനയ്ക്ക് സഹിക്കാൻ കഴിയാഞ്ഞതിനാലാണ് അത് ഉപദ്രവിച്ചത്", അദ്ദേഹം കൂട്ടി ചേർത്തു. സർവലക്ഷണവും അടങ്ങിയ ആനയായിരിക്കും പിടി സെവൻ. അത് വഴങ്ങും. തന്റെ അറിവിൽ അതിന് 18-20 വയസ്സ് പ്രായമായിരിക്കണം. ഏറ്റവും വിദഗ്ദ്ധനായ ഡോക്ടറുമായി പരിശോധിച്ച് ചികിത്സ നേടണം. അവനെ സഹായിക്കാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. ഡോക്ടർമാരെ കൊണ്ടുവരാനും ഉപദേശം നൽകാനും താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Jan 27, 2023 - 07:56
 0

What's Your Reaction?

like

dislike

love

funny

angry

sad

wow