കുടുംബശ്രീ വാർഷികാഘോഷം; വിളംബര ജാഥ നടത്തി
വടകര: കുടുംബശ്രീയുടെ 25ആം വാർഷികത്തോടനുബന്ധിച്ച് ചുവട് - എന്ന പേരിൽ നടക്കുന്ന അയൽക്കൂട്ട സംഗമത്തിന്റെ വടകര നഗരസഭ തല വിളംമ്പര ജാഥ നഗരസഭ ഓഫീസിൽ നിന്ന് ആരംഭിച്ച് വടകര പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സിഡിഎസ് ചെയർപേഴ്സൺമാരായ മീര വി ,റീന വി കെ എന്നിവർ നേതൃത്വം നൽകി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ , കൗൺസിലർമാരായ ടി.കെ പ്രഭാകരൻ, ടി.വി ഹരിദാസൻ , കുടുംബശ്രീ മെമ്പർ സെക്രട്ടറി സന്തോഷ് കുമാർ യു , ഹരിയാലി ഹരിത കർമ്മസേന കോ- ഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് കുടുംബശ്രീ അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ച ശേഷം പുതിയ ബസ്റ്റാൻഡിലേക്ക് എത്തിച്ചേരുകയും അവിടെ വെച്ച് കുടുംബശ്രീ ബാലസഭ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങൾ ഓരോ ഫ്ലാഷ് മോബ് വീതം അവതരിപ്പിക്കുകയും ചെയ്തു. കുടുംബശ്രീ എം ഇ സി റീന പി.കെ നന്ദി പറഞ്ഞു.

What's Your Reaction?