ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ
ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ. ഈ മാസം ആദ്യം മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്കോൺ ക്ഷേത്രം എന്നിവയിൽ ഇന്ത്യാ വിരുദ്ധ പ്രസ്ഥാവനകൾ ചുവരിൽ എഴുതുകയും സാമൂഹ്യവിരുദ്ധർ തകർക്കുകയും ചെയ്തിരുന്നു. ഇത് ഭയാനകമാണെന്ന് കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. സമാധാനപരമായി ജീവിക്കുന്ന ഇന്ത്യൻ-ഓസ്ട്രേലിയൻ സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും വിഭജനവും വിതയ്ക്കാനുള്ള വ്യക്തമായ ശ്രമങ്ങളാണ് ഈ സംഭവങ്ങളെന്നും കമ്മീഷൻ ചൂണ്ടികാട്ടി. ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ ഓസ്ട്രേലിയയിൽ പ്രവർത്തനം ശക്തമാക്കുകയാണ്. നിരോധിത തീവ്രവാദ സംഘടനകളായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ), ഓസ്ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ് ഇന്ത്യാ വിരുദ്ധ ഏജൻസികൾ എന്നിവയിലെ അംഗങ്ങൾ അവരെ സജീവമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മാത്രമല്ല, തുടർ ശ്രമങ്ങൾ തടയാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് അടുത്തയാഴ്ച മെൽബണിലും സിഡ്നിയിലും റഫാറണ്ടം നടത്തുന്നതിലും കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിന്‍റെയും ഓസ്ട്രേലിയയിലെ അവരുടെ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ അഖണ്ഡത, സുരക്ഷ, ദേശീയ താൽപര്യം എന്നിവയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഓസ്ട്രേലിയൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഹൈക്കമ്മീഷൻ ഓസ്ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
 
What's Your Reaction?