സമാധാന കാംക്ഷി; പർവേസ് മുഷറഫിനെ അനുസ്മരിച്ച് തരൂർ
ന്യൂഡൽഹി: അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഒരു കാലത്ത് ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും 2002-2007 കാലഘട്ടത്തിൽ മുഷറഫ് സമാധാനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നതായി തരൂർ ഓർമിച്ചു. ഐക്യരാഷ്ട്ര സഭയിൽ വച്ച് മുഷറഫിനെ പണ്ട് സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. ഞായറാഴ്ച ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു മുഷറഫിന്റെ അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 1999 മുതൽ […]
ന്യൂഡൽഹി: അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഒരു കാലത്ത് ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും 2002-2007 കാലഘട്ടത്തിൽ മുഷറഫ് സമാധാനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നതായി തരൂർ ഓർമിച്ചു.
ഐക്യരാഷ്ട്ര സഭയിൽ വച്ച് മുഷറഫിനെ പണ്ട് സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു മുഷറഫിന്റെ അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
1999 മുതൽ 2008 വരെയാണ് മുഷറഫ് പാക്കിസ്ഥാൻ ഭരിച്ചത്. കരസേന മേധാവിയായിരുന്ന മുഷറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.
What's Your Reaction?