പൊലീസിനുനേരെ ആക്രമണം; പെട്രോൾ ബോംബെറിഞ്ഞു, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി
കണിയാപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പെട്രോൾ ബോംബുകളും കോടാലിയും എറിഞ്ഞെങ്കിലും പൊലീസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുത്തന്തോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. പൊലീസ് പിടിയിലായ ഷമീർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നിഖിലിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നിഖിലിനെ മോചിപ്പിച്ചു. അപ്പോഴേക്കും പ്രതികളെല്ലാം രക്ഷപ്പെട്ടിരുന്നു. 2 വർഷം മുമ്പ് കണിയാപുരത്ത് നടന്ന സ്വർണ കവർച്ച കേസിലെ പ്രതികളായ ഷഫീഖും ഷമീറും ചേർന്നാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതികളുടെ അണ്ടൂർക്കോണത്തെ വീട്ടിൽ പൊലീസ് എത്തിയത്. ആ സമയത്താണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഷമീറിന്‍റെ അമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷമീർ സ്റ്റേഷനിലെത്തിയപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിച്ചു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

What's Your Reaction?