സിറോ മലബാർ സഭാ തർക്കം; നാളെ വിശ്വാസ പ്രഖ്യാപന റാലി നടത്തുമെന്ന് വിമതവിഭാഗം
സീറോ മലബാർ സഭാ സിനഡിൽ ജനാഭിമുഖ കുർബാന സംബന്ധിച്ച സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇടപെട്ട് അട്ടിമറിച്ചതായി സംശയിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം. സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷത്തിൽ സിനഡ് നടപടി പ്രഖ്യാപിക്കാത്തത് ദൗർഭാഗ്യകരമാണെന്നും വിമത വിഭാഗം പറഞ്ഞു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ഫാദർ ആന്‍റണി പൂതവേൽ എന്നിവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. നാളെ വൈകിട്ട് 5ന് മറൈൻ ഡ്രൈവിൽ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും സംഘടിപ്പിക്കുമെന്ന് വിമത വിഭാഗം അറിയിച്ചു.

What's Your Reaction?